Ticker

6/recent/ticker-posts

Wierd Things You Can't Believe ! / ഇരട്ടക്കുട്ടികൾ മാത്രമുള്ള ഗ്രാമം !

 👉ഇരട്ടക്കുട്ടികളെ കാണാന്‍ എല്ലാവര്‍ക്കും ഇഷ്‍ടമാണ്. ഒരേപോലെയുള്ള വസ്ത്രങ്ങളും, ആഭരണങ്ങളും, ചെരിപ്പുകളുമൊക്കെയായി അവരങ്ങനെ നില്‍ക്കുന്നത് കാണാന്‍ തന്നെ ചന്തമാണ്.കേരളത്തിലുമുണ്ട് ഇരട്ടക്കുട്ടികളുടെ പേരില്‍ പേരുകേട്ട ഗ്രാമം: കൊടിഞ്ഞി. ഇത് അതുപോലെ ഇരട്ടക്കുട്ടികളുടെ ജനനത്താല്‍ അറിയപ്പെടുന്ന ഒരു സ്ഥലമാണ്. നൈജീരിയയിലെ ഈ സ്ഥലം സന്ദര്‍ശകരെ ക്ഷണിക്കുന്നതു തന്നെ 'വെല്‍കം ടു ട്വിന്‍സ് കാപ്പിറ്റല്‍ ഓഫ് ദ വേള്‍ഡ്' എന്നാണ്.



 ഇഗ്‌ബൂറ അതാണാ സ്ഥലം.ലോകത്തെവിടെയുള്ളതിനേക്കാളും ഇരട്ടകളെ കാണാനാവുമെന്നതിനാല്‍ പ്രശസ്‍തമായ സ്ഥലമാണ് ഇഗ്‌ബൂറ. ഈ ഇരട്ടപ്പെരുമ കാരണം കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായി ഇരട്ടകളുടെ ഒരു ഉത്സവം തന്നെ അവിടെ സംഘടിപ്പിച്ചിട്ടുണ്ട്. ഈ വാര്‍ഷികാഘോഷത്തില്‍ രാജ്യത്താകമാനമുള്ള ഒട്ടേറെ ഇരട്ടകള്‍ പങ്കുകൊള്ളാനെത്തും. നൂറുകണക്കിന് ഇരട്ടകളാണ് ഇഗ്ബൂറയില്‍ത്തന്നെയുള്ളത്. 

രാജ്യത്തെ പരമ്പരാഗതമായ വസ്ത്രങ്ങളും, ആഭരണങ്ങളുമൊക്കെയായിട്ടാണ് പുരുഷന്മാരും, സ്ത്രീകളും, കുട്ടികളും , നവജാതശിശുക്കളുമെല്ലാമടങ്ങുന്ന ഇരട്ടകള്‍ ആഘോഷത്തില്‍ പങ്കെടുക്കാനെത്തുന്നത്.അവര്‍ ആടുകയും, പാടുകയും ആഘോഷിക്കുകയും ചെയ്യുന്നു. ഇത് കാണാനായും  നിരവധിപ്പേരെത്തും.

അവിടെ ആരോടെങ്കിലും ഇരട്ടകളെ കുറിച്ചോ അവരുടെ ജീവിതത്തെ കുറിച്ചോ ചോദിച്ചാല്‍ മിക്കപ്പോഴും കിട്ടുന്ന മറുപടി അവരുടെ വീട്ടില്‍ അമ്മയോ, അച്ഛനോ, സഹോദരങ്ങളോ ആരെങ്കിലുമൊക്കെ ഇരട്ടകള്‍ വേറെയും കാണുമെന്നാണ്. ഇരട്ടക്കുഞ്ഞുങ്ങളെ ദൈവത്തിന്‍റെ സമ്മാനങ്ങളായാണ് ഇവിടെയുള്ളവര്‍ കാണുന്നത്. ഇരട്ടകള്‍ മാതാപിതാക്കള്‍ക്ക് ഐശ്വര്യവും, സമ്പത്തും, വളര്‍ച്ചയും നല്‍കുമെന്നും ഇവിടുത്തുകാര്‍ വിശ്വസിക്കുന്നു. ഒപ്പം തന്നെ ഈ അനുഭവത്തെ കുറിച്ച് ചോദിച്ചാല്‍ അവിടെയുള്ളവര്‍ വളരെ സന്തോഷത്തോടെയാണ് പ്രതികരിക്കുക. ഇവിടെ ഓരോ വീട്ടിലും ഒരു ഇരട്ടകളെങ്കിലും എന്തായാലും കാണുമെന്ന അവസ്ഥയാണ്.   അവിടുത്തെ സമുദായനേതാവായിരുന്ന ജിമോ ഒലാജിദെ പറയുന്നത് , 'ഞാന്‍ ഇരട്ടകളിലൊരാളാണ്, എന്‍റെ ഭാര്യയും ഇരട്ടകളിലൊരാള്‍ തന്നെ, എനിക്ക് ഇരട്ടകളായ മക്കളും ഉണ്ട്' എന്നാണ്. മിക്കവരോട് ചോദിച്ചാലും കാണും ഇങ്ങനെ വീട്ടിലെ ഒരുപാട് ഇരട്ടകളുടെ കഥ പറയാന്‍. ഇഗ്‍ബൂറയില്‍ സംഘടിപ്പിച്ച ഇരട്ടകളുടെ ആഘോഷം വിനോദ സഞ്ചാരികളെക്കൂടി ലക്ഷ്യമിട്ടാവണം. ആര്‍ക്കാണ് ഇത്രയധികം ഇരട്ടകളെ പരമ്പരാഗത വസ്ത്രങ്ങളോടും, ആഭരണങ്ങളോടും കാണാന്‍ ഇഷ്‍‍ടമില്ലാതിരിക്കുക. പക്ഷേ, ഇന്ന് ഇരട്ടകളെ ഭാഗ്യത്തിന്‍റെ പ്രതീകമായി കാണുന്നുണ്ടെങ്കിലും നേരത്തെ  സതേണ്‍ നൈജീരിയയില്‍ അതായിരുന്നില്ല അവസ്ഥ. പ്രീ കൊളോണിയല്‍ കാലഘട്ടത്തില്‍ പിശാചുക്കളുടെ ലക്ഷണമായിട്ടാണ് ഇരട്ടകളെ കണ്ടിരുന്നത്. അതിനാല്‍ പലരേയും എവിടെയെങ്കിലും കൊണ്ടുപോയി തള്ളുകയോ, കൊലപ്പെടുത്തുകയോ ചെയ്‍തിരുന്നു. ഇതിനെതിരെ പലരും ശബ്‍ദിച്ചിട്ടുണ്ട്. പിന്നീടത് മാറിവരികയും ഇരട്ടകളെ ഭാഗ്യലക്ഷണമായി കാണാനും തുടങ്ങി.എന്തുകൊണ്ടാണ് ഇഗ്ബൂറയില്‍ ഇത്രയധികം ഇരട്ടകള്‍ ജനിക്കുന്നത് എന്നതിന് കൃത്യമായ ഒരുത്തരം ശാസ്ത്രത്തിന് ഇത് വരെ കണ്ടു പാടിക്കാൻ പറ്റിയിട്ടില്ല.ഇവിടുത്തെ സ്ത്രീകളുടെ ഭക്ഷണരീതിയായിരിക്കാം കാരണം എന്ന് പറയുന്നവരുണ്ട്. വെണ്ട, കപ്പപ്പൊടി എന്നിവയെല്ലാം അടങ്ങിയതാണ് ഇവരുടെ ഭക്ഷണരീതി. എന്നാല്‍, വിദഗ്ദ്ധര്‍ ഇത് തള്ളിക്കളയുകയായിരുന്നു. 

ഇതൊരു ജനിതക കാര്യമാണെന്നാണ്  മാധ്യമങ്ങൾ പറയുന്നത്. ഏതായാലും ഇത്രയധികം ഇരട്ടകളെ ഒരുമിച്ചു കാണുന്നുവെന്നതിനാല്‍ത്തന്നെ വളരെയേറെ ശ്രദ്ധിക്കപ്പെട്ട ഇടമാണ് ഇഗ്ബൂറ .

Post a Comment

0 Comments