നാം നിത്യജീവിതത്തിൽ പല ഉപകരണങ്ങളും വാങ്ങിക്കുമ്പോൾ കേൾക്കുന്നതാണ് വാറന്റിയും ഗ്യാരന്റിയും. ഇവ തമ്മിൽ ഉള്ള വ്യത്യാസം പലർക്കും ഇന്നും അറിയില്ല എന്നതാണ് യാഥാർഥ്യം.ഗ്യാരന്റി എന്നാൽ....ഉദാഹരണം വെച്ച് പറയാം. ഒരാൾ ഒരു സാധനം വാങ്ങുകയും അതിന് 2 കൊല്ലത്തെ ഗ്യാരന്റി കമ്പനി വാഗ്‌ദാനം ചെയ്യുന്നുമുണ്ടെങ്കിൽ, ആ 2 വർഷത്തിൽ ആ സാധനത്തിന് എന്തെങ്കിലും പ്രശ്നം സ്വമേധയാ വരുകയോ, ഉപയോഗിക്കാൻ പറ്റാത്ത വിധം ആവുകയോ ചെയ്‌താൽ, കമ്പനി അതിന്റെ കേടുപാടുകൾ മാറ്റി ഉപയോഗയോഗ്യമാക്കി തരുകയോ അതിന് പകരം പുതിയത് തരുകയോ ചെയ്യും എന്നാണ് അർഥം. ഇത് തീർത്തും സൗജന്യമായിട്ടാകും. അത് ഉപഭോക്താവിന്റെ അവകാശമാണ്. ചോദിച്ചു വാങ്ങേണ്ടത് തന്നെയാണ്.
എന്നാൽ വാറന്റി എന്നുപറഞ്ഞാൽ ഇതേ സാധനം തന്നെ മറ്റൊരാൾ വാങ്ങുകയും അയാൾക്ക് 2 വര്ഷത്തെ വാറന്റി ആണ് കമ്പനി വാഗ്‌ദാനം നൽകിയത് എങ്കിൽ ആ 2 വർഷത്തിനുള്ളിൽ ആ സാധനത്തിന് വരുന്ന കേടുപാടുകൾ മാറ്റി തരുമെന്നാണ്. പക്ഷെ അതിന് ഉപഭോഗ്താവിന്റെ കയ്യിൽ നിന്ന് ആവശ്യമെങ്കിൽ പണം വാങ്ങാൻ സാധിക്കും. എന്നാൽ സ്വമേധയാ വരുന്ന കേടുപാടുകൾക് കമ്പനി പണം ഈടാക്കുന്നതല്ല. പക്ഷെ അതിന് പകരം പുതിയത് തരുന്നതല്ല.വാറന്റിയും ഗ്യാരന്റിയും തമ്മിലുള്ള വ്യത്യാസം ഇതാണ്.ഇംഗ്ലീഷിൽ ഈ രണ്ടു വാക്കുകൾക്കും ഒരു പോലെയുള്ള അർത്ഥമാണ് ഉള്ളതെങ്കിലും, കോമേഴ്‌സിൽ അങ്ങനെയല്ല.
0 Comments