ഒരു പോർച്ചുഗീസ് മികച്ച ഫുട്ബോളറാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ ദോസ് സാന്റോസ് അവേരിയോ, ജനനം( 5 ഫെബ്രുവരി1985)[1] നിലവിൻ പോർച്ചുഗൽ ദേശീയ ടീമിനു വേണ്ടിയും സ്പാനിഷ് ലീഗിൽ റയൽ മാഡ്രിഡിനു വേണ്ടിയും കളിക്കുന്ന ഇദ്ദേഹത്തെ ലോകത്തിലെ എക്കാലത്തെയും മികച്ച'ഫുട്ബോൾ കളിക്കാരിൽ ഒരാളായാണ് കണക്കാക്കുന്നത്.
സി.ഡി. നാസിയൊനൽ ടീമിലാണ് റൊണാൾഡോ തന്റെ ഫുട്ബോൾ കരിയർ ആരംഭിച്ചത്. മികച്ച പ്രകടനം കാഴ്ചവെച്ച് ഇദ്ദേഹം രണ്ട് സീസണുകൾക്ക് ശേഷം സ്പോർട്ടിങ് ടീമിലേക്ക് മാറി. റൊണാൾഡോയുടെ മികച്ച കഴിവുകൾ ശ്രദ്ധിച്ച മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മാനേജർ സർ അലക്സ് ഫെർഗുസൻ , 2003-ൽ 18 വയസുള്ള റൊണാൾഡോയുമായി £12.2 ലക്ഷത്തിനു കരാറിലേർപ്പെട്ടു. ആ സീസണിൽ റൊണാൾഡോ തന്റെ ആദ്യ ക്ലബ് നേട്ടമായ എഫ.എ. കപ്പ് നേടി. 2004 യുവെഫ യൂറോ കപ്പിൽ ഇദ്ദേഹമുൾപ്പെട്ട പോർച്ചുഗൽ ടീം രണ്ടാം സ്ഥാനം നേടി.
2008-ൽ റൊണാൾഡോ തന്റെ ആദ്യ യുവെഫ ചാമ്പ്യൻസ് ലീഗ് നേടി. കലാശക്കളിയിലെ മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടത് ഇദ്ദേഹമായിരുന്നു. അതേ വർഷം റൊണാൾഡോ ഫിഫവേൾഡ് പ്ലയെർ ഓഫ് ദി ഇയർ ആയും ഫിഫ്പ്രോ വേൾഡ് പ്ലയെർ ഓഫ് ദി ഇയർആയും തിരഞെടുക്കപ്പെട്ടു. കൂടെ 40 വർഷത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നുമുള്ള ആദ്യ ബാലൻദോർജേതാവുമായി. 2008 സീസണിൽ റൊണാൾഡോയുടെ മികച്ച പ്രകടനത്തി ശേഷം ഇതിഹാസ ഹോളണ്ട് താരം ജോഹാൻ ക്രൈഫ് റൊണാൾഡോവിന് ജോർജ് ബെസ്റ്റ്നും ദെന്നിസ് ലോവിനും മുകളിൽ സ്ഥാനം കൊടുത്തു.2013 വർഷത്തെബാലൻ ഡിയൊർ പുരസ്കാരം കൂടി നേടിയതോടെ ഫുട്‌ബാല് ചരിത്രത്തിൽ പ്രധ്ന താരങ്ങളിൽ ഒരാളായി. 2015-2016 സീസൺ റൊണാൾഡോയുടെ കരിയറിലെ ഏറ്റവും മികച്ച സീസണായി കണക്കാക്കുന്നു.
ജനനവും കുടുംബവും
ക്രിസ്റ്റ്യാനോ റൊണാൾഡോ ജനിക്കുന്നതിനു മുൻപ് അദ്ദേഹത്തിന്റെ കുടുംബം കൊടും ദാരിദ്രത്തിലായിരുന്നു . ഇനി ഒരു മകനെ കൂടി വളർത്താൻ ഉള്ള ശേഷി ആ കുടുംബത്തിന് ഇല്ലായിരുന്നു അത് കൊണ്ട് തന്നെ അദ്ദേഹത്തിന്റെ അമ്മ ഗർഭാവസ്ഥയിൽ തന്നെ ക്രിസ്റ്റിയെ ഇല്ലാതാക്കാൻ ശ്രമിച്ചു , ഗാർഭവസ്ഥയിലുള്ള റോണോയെ ചൂടുള്ള ബിയർ കുടിച്ച ഇല്ലാതാക്കാൻ പലതവണ ശ്രമിച്ചു , പ്രതിസന്ധി കളെയെല്ലാം മറികടന്ന് കുഞ്ഞു റോണോ ജനിച്ചു. കരിസ്റ്റിയാനോ റൊണാൾഡോ ദോസ് സാന്റോസ് അവേരിയോ ഫെബ്രുവരി 5, 1985നു പോർചുഗലിലെ മദീറയിൽ ഫുൻചാലിലാണ് ജനിച്ചത്. അച്ഛൻ ജോസേ ഡീനിസ് അവീറോ, അമ്മ മറിയ ഡൊളോറസ് ഡോസ് സാന്റോസ് അവീറോ. തന്റെ പ്രിയപ്പെട്ട നടനും അന്നത്തെ അമേരിക്കൻ പ്രെസിഡന്റുമായ റൊണാൾഡ് റീഗന്റെ പേരാണ് അച്ഛൻ തന്റെ ഇളയ മകന് ഇട്ടത്. റൊണാൾഡോവിന് ഹ്യൂഗോ എന്ന ഒരു ജ്യേഷ്ഠനും, എൽമ, ലിലിയാനാ കാഷിയഎന്ന രണ്ടു ജ്യേഷ്ഠത്തിമാരും ഉണ്ട്.
കരിയർ
തുടക്കം
റൊണാൾഡോ വളർന്നു വന്നത് പോർച്ചുഗീസ് ക്ലബ്ബ് ബെൻഫീക്കപ്രേമിയായിട്ടാണ്. എട്ടാം വയസ്സിൽ അമച്വർ ടീമായ ആൻഡോറീന്യക്ക് വേണ്ടി കളിച്ചു. 1995ൽ നാസിയോണാലിൽ ചേർന്നു. അവിടെ കപ്പ് ജയിച്ചതിനെ തുടർന്ന് സ്പ്പോറ്ട്ടിങിലേക്ക് മൂന്ന് ദിവസത്തേക്ക് പോയ റോണോവിന് അവർ കരാറ് കൊടുത്തു.
സ്പ്പോർട്ടിങ്ങ് സി. പി.
റൊണാൾഡോ സ്പോർട്ടിങ്ങിലെ മറ്റ് യുവ താരങളോടൊപ്പം സ്പോർട്ടിങ്ങിന്റെ യൂത്ത് അക്കാദമിയായ ആൽകൊചെറ്റിൽ പരിശീലനം തുടങ്ങി. സ്പോർട്ടിങ്ങിലെ അണ്ടർ-16, അണ്ടർ-17, അണ്ടർ-18, ബി-ടീം, പിന്നെ ഫസ്റ്റ് ടീം എന്നിവയിൽ ഒരേ സീസണിൽ കളിച്ച ഒരേ ഒരു കളിക്കാരനാണ് റൊണാൾഡോ. സ്പോർട്ടിങ്ങിനു വേണ്ടിയുള്ള തന്റെ ആദ്യ കളിയിൽ രണ്ട് ഗോളുകൾ നേടി റൊണാൾഡോ ശ്രദ്ധേയനായി.
പതിനഞ്ചാം വയസ്സിൽ “റേസിങ് ഹാർട്ട്” എന്ന സ്ഥിതി പിടിപെട്ട റൊണാൾഡോവിനെ അമ്മയുടെ അനുമതിയോടെ സ്പോർട്ടിങ്ങ് അധികൃതർ ആശുപത്രിയിൽ ചേർത്തു. അവിടെ ലേസർ ഉപയോഗിച്ച് ഓപറേഷൻ നടത്തിയതിനു കുറച്ച് ദിവസങൾകുള്ളിൽ റോണോ പരിശീലനം വീണ്ടും തുടങ്ങി.
റൊണാൾഡോവിന്റെ കഴിവ് ആദ്യം തിരിച്ചറിഞ്ഞത് അന്നത്തെ ലിവർപൂൾമാനേജറായിരുന്ന ജെറാർഡ് ഹൂളിയർആയിരുന്നു. പക്ഷേ ലിവർപൂൾ അന്ന് റൊണാൾഡോവിനെ തങ്ങളുടെ ടീമിൽ ചേർത്തില്ല. റൊണാൾഡോവിന് തീരേ ചെറുപ്പമാണെന്നും കഴിവ് വളർത്തിയെടുക്കാൻ കുറച്ചുകൂടി സമയം വേണ്ടിവരുമെന്നുമായിരുന്നു അവർ കാരണം പറഞത്. പക്ഷേ 2003ൽ എസ്റ്റാഡിയോ ജോസേ അല്വലാദെ എന്ന ലിസ്ബണിലെ കളിക്കളത്തിന്റെ ഉദ്ഘാടന മത്സരത്തിൽ സ്പ്പോർട്ടിങ് മാഞ്ചെസ്റ്റർ യുണൈറ്റഡിനെ തോല്പിച്ചപ്പോൾ റൊണാൾഡോവിന്റെ കഴിവ് കണ്ട മാഞ്ചെസ്റ്റർ താരങ്ങൾ തങ്ങളുടെ മാനേജറായ സർ അലക്സ് ഫെർഗ്ഗുസ്സന്റെ ശ്രദ്ധ റോണോവിലേക്ക് തിരിച്ചുവിട്ടു.
മാഞ്ചെസ്റ്റർ യുണൈറ്റഡ്
2003 - 2005
2002-2003 സീസണു ശേഷം റൊണാൾഡോ £12.24 മില്ല്യൺ എന്ന തുകക്ക് മാഞ്ചെസ്റ്റർ യുണൈറ്റഡുമായി കരാറിൽ ഒപ്പ് വെച്ചു. ഇതോടെ മാഞ്ചെസ്റ്ററിൽ വരുന്ന ആദ്യത്തെ പോർച്ചുഗീസ് താരമായി റൊണാൾഡൊ. ചുവന്ന ചെകുത്താനായി മാറിയ ശേഷം റൊണാൾഡോ മാനേജറോട് ജേഴ്സി നംബർ 28 ആവശ്യപ്പെട്ടു (റൊണാൾഡോ സ്പ്പോർട്ടിങ്ങിൽ കളിച്ചത് ഈ നംബറിലായിരുന്നു). ഇതിനു കാരണം ജേഴ്സി നംബർ 7 അണിയുന്ന കളിക്കാരന്റെ മേൽ ഒരുപാട് പ്രതീക്ഷകളുണ്ട്. പ്രത്യേകിച്ച് യുണൈറ്റഡിൽ. ഇതിഹാസ താരങ്ങളായ ജോർജ് ബെസ്റ്റ്, ബ്രയാൻ റോബ്സൺ, എറിക് കാന്റൊണാ, ഡേവിഡ് ബെക്കാം, തുടങ്ങിയ യുണൈറ്റഡ് നംബർ 7 കളിക്കാരുടെ പ്രകടനങ്ങൾ കണ്ട് ശീലിച്ച ആരാധകർ അടുത്ത കളിക്കാരനിൽ നിന്നും അതേ നിലവാരത്തിലുള്ള പ്രകടനങ്ങൾ പ്രതീക്ഷിക്കും. റൊണാൾഡോ തന്നെ പറഞ്ഞിട്ടുണ്ട്; “ഞാൻ മാഞ്ചെസ്റ്ററിൽ ചേർന്ന ശേഷം മാനേജർ എന്നോട് ചോദിച്ചു, എനിക്ക് ഏത് ജേഴ്സി നംബർ വേണമെന്ന്. ഞാൻ 28 ആവശ്യപ്പെട്ടു. പക്ഷേ, അദ്ദേഹം പറഞ്ഞു, ‘അല്ല, നീ നംബർ 7 തന്നെ അണിയും’. ആ പ്രശസ്ത ജേഴ്സി എനിക്ക് കൂടുതൽ പ്രചോദനം നൽകി. പ്രതീക്ഷകളിലേക്കുയരാൻ അതെന്നെ നിർബ്ബന്ധിച്ചു.”
റൊണാൾഡോ യുണൈറ്റഡിനു വേണ്ടി ആദ്യമായി കളിക്കളതിൽ ഇറങ്ങിയത് ബോൾട്ടൺ വാൻഡറേഴ്സിനെതിരെ 4-0ത്തിന് യുണൈറ്റഡ് ജയിച്ച കളിയിൽ 60-ആം മിനിറ്റിൽ പകരക്കാരനായിട്ടാണ്. യുണൈറ്റഡിലെ തന്റെ ആദ്യ ഗോൾ നേടിയത് പോർട്സ്മൌത്തിനെതിരെ ഒരു ഫ്രീകിക്കിലൂടെയാണ്. ആ കളി യുണൈറ്റഡ് 3-0ത്തിന് ജയിച്ചു. റൊണാൾഡോ തന്നെയാണ് ചുവന്ന ചെകുത്താന്മാരുടെ ആയിരാമത്തെ ഗോൾ നേടിയത് - 2005 ഒക്ടോബർ 29-ആം തീയ്യതി മിഡിൽസ്ബ്രോവിനോട് തോറ്റ കളിയിൽ. ആ സീസണിൽ റൊണാൾഡോ ആകെ മൊത്തം 10 ഗോളുകൾ നേടി. 2005ൽ ആരാധകർ റൊണാൾഡോവിനെ ഫിഫ്പ്രോ സ്പെഷൽ പ്ലെയർ ഓഫ് ദി ഇയർ ആയി തിരഞെടുത്തു.
2006 - 2007
2006 നവംബർ, ഡിസംബർ മാസങ്ങളിൽ തുടർച്ച്യായി രണ്ട് തവണ റൊണാൾഡോ ബാർക്ലേസ് പ്ലെയർ ഓഫ് ദി മന്ത് ആയി തിരഞെടുക്കപ്പെട്ടു. ആറു കളികളിൽ നിന്നും ഏഴ് ഗോളുകൾ നേടിയാണ് റൊണാൾഡോ ഈ ബഹുമതികൾക്ക് അർഹനായത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ ചരിത്രത്തിൽ ഇങ്ങനെ തുടർച്ചയായി രണ്ട് തവണ ഈ ബഹുമതി നേടുന്ന മൂന്നാമത്തെ കളിക്കാരനാണ് റൊണാൾഡോ. ഡെന്നിസ് ബെർകാംപ്, റോബി ഫൌളർ, എന്നീ കളിക്കാരാണ് റൊണാൾഡോവിന് മുമ്പ് ഈ നേട്ടം കൈവരിച്ച കളിക്കാർ. മാഞ്ചെസ്റ്റർ സിറ്റിക്കെതിരെ റൊണാൾഡോ യുണൈറ്റഡിലെ തന്റെ അമ്പതാമത്തെ ഗോൾ നേടി. അതേ സീസണിൽ തന്നെ യുണൈറ്റഡ് നാലു വർഷങ്ങൾക്കു ശേഷം തങ്ങളുടെ ആദ്യത്തെ പ്രീമിയർഷിപ്പ് കിരീടം നേടി. തുടർച്ചയായ രണ്ടാം തവണയും റൊണാൾഡോ ഫിഫ്പ്രോ സ്പെഷൽ പ്ലെയർ ഓഫ് ദി ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ടു.
മാർച്ച് 2007ൽ സ്പാനിഷ് ക്ലബ്ബായ റിയൽ മാഡ്രിഡ് റൊണാൾഡോവിനെ സാന്റിയാഗോ ബെർണബാവോയിലേക്ക്(റിയലിന്റെ കളിക്കളം) കൊണ്ടുപോകാൻ €80 മില്ല്യൺ വരെ കൊടുക്കാൻ തയ്യാറാണെന്ന വാർത്ത പരന്നു. പക്ഷേ, റൊണാൾഡോ യുണൈറ്റഡുമായി അഞ്ച് വർഷത്തെ കരാർ ഒപ്പു വെച്ചു - ആഴ്ച്ചയിൽ £120,000 എന്ന ശമ്പള തുകക്ക്. മാഞ്ചെസ്റ്റർ യുണൈറ്റഡിന്റെ ചരിത്രത്തിൽ ഒരു കളിക്കാരന് ലഭിച്ച ഏറ്റവും കൂടുതൽ ശമ്പളമാണിത്.
2007-2008
തൻ്റെ കരിയറിലാദ്യമായി യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയ സീസണാണിത്. മോസ്കോവിൽ വെച്ച് നടന്ന ഫൈനലിൽ ചെൽസിക്കെതിരെ ഗോൾ നേടാനും ക്രിസ്റ്റിയാനോയ്ക്കായി. ആ സീസണിൽ ചാമ്പ്യൻസ് ലീഗ് ടോപ് സ്‌കോറർ ആവാനും അദ്ദേഹത്തിനായി. ഫൈനലിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ പെനാൽറ്റി പാഴാക്കിയെങ്കിലും മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോൾകീപ്പർ എഡ്വിൻ വാൻ ടെർ സാറിൻറ്റെ സേവുകളുടെ പിൻബലത്തിൽ യുണൈറ്റഡ് ജയിച്ചു. ആ സീസണിൽ തന്നെ ഇംഗ്ലീഷ് പ്രീമിയർ ലീഗും ക്രിസ്റ്റിയാനോ നേടി. അതു വരെയുള്ള സീസണുകളിൽ ക്രിസ്റ്റിയാനോയുടെ മികച്ച വർഷമായിരുന്നു 2007-2008.
റയൽമാഡ്രിഡ്
2009-2010
2009 വേനൽ ട്രാൻസ്ഫർ ജാലകത്തിലാണ് റൊണാൾഡോ റയൽ മാഡ്രിഡിലേക് ചേക്കേറുന്നത്. അന്നത്തെ ഏറ്റവും ഉയർന്ന വിലക്കായിരുന്നു ഈ കൂടുമാറ്റം. ആദ്യ സീസണിൽ 9-ആം നമ്പർ ജേഴ്‌സി ആണ് ക്രിസ്റ്റ്യാനോ അണിഞ്ഞത്. റയൽ ഇതിഹാസമായിരുന്ന റൗൾ 7-ആം നമ്പർ ജേഴ്‌സി അണിഞ്ഞത് കൊണ്ടായിരുന്നു ക്രിസ്റ്റ്യാനോ 9-ആം നമ്പർ ജേഴ്‌സി തിരഞ്ഞെടുത്തത്. അദ്ദേഹത്തെ റയലിലേക് 80,000 പേർ സ്വാഗതം ചെയ്യാനായി റയലിന്റെ ഹോം ഗ്രൗണ്ടായ സാൻറ്റിയാഗോ ബെർണബ്യുയിൽ തടിച്ചുകൂടി. ഇത് ഒരു ലോകറെക്കോഡാണ്. ക്ലബ് ഇതിഹാസമായ ആൽഫ്രഡോ ഡി സ്‌റ്റെഫാനോയാണ് ക്രിസ്റ്റ്യാനോയ്ക് ജേഴ്‌സി കൊടുത്തു ക്ലബിലേക് സ്വാഗതം ചെയ്തത്.
റയലിനായി ക്രിസ്റ്റ്യാനോ അരങ്ങേറ്റം കുറിച്ചത് ഡീപോർട്ടീവോ ലാ കൊരുണ്യക്കെതിരെയാണ്. ആ മത്സരത്തിൽ തന്നെ ക്രിസ്റ്റ്യാനോ തന്റെ ആദ്യ നേടുകയും ചെയ്തു. സൂറിച്ചിന് എതിരായ മത്സരത്തിൽ രണ്ടു അതിമനോഹരമായ ഫ്രീ കിക്കുകളോടെ റയലിനായി ചാമ്പ്യൻസ് ലീഗിലും ക്രിസ്റ്റ്യാനോ സ്കോർ ചെയ്തു തുടങ്ങി. പിന്നീട് ക്രിസ്റ്യാനോയെ പരിക്കുകൾ വലച്ചു. അതുകൊണ്ടു തന്നെ ആദ്യ സീസണിൽ കിരീടങ്ങളൊന്നും നേടാൻ ക്രിസ്റ്യാനോയ്ക് കഴിഞ്ഞില്ല.
എന്നാൽ തൻറ്റെ ആദ്യ സീസണിൽ തന്നെ 33 ഗോളുകൾ നേടാൻ ക്രിസ്റ്യാനോയ്‌ക്കായി. മലാഗയെക്കെതിരായ ഒരു മത്സരത്തിൽ ഹാറ്റ്റിക്ക് നേടാനും ക്രിസ്റ്റ്യാനോയ്‌ക്കായി. കിരീടങ്ങൊളൊന്നും നേടാനാകാത്തതിനെ തുടന്ന് കോച്ച് മാനുവേൽ പെല്ലിഗ്രിനിയെ പുറത്താക്കുകയൂം ആ സീസണിൽ ഇൻറ്റർ മിലന് ട്രബിൾ നേടിക്കൊടുത്ത പോർച്ചുഗീസ് കോച്ച് ജോസെ മൊറീഞ്ഞോയെ റയലിൻറ്റെ അടുത്ത കോച്ച് ആക്കുകയും ചെയ്തു.
2010-11
ബാഴ്സയ്ക്കെതിരെ നടന്ന സ്പാനിഷ് സൂപ്പർ കപ്പിന്റെ ആദ്യ പാദ മത്സരത്തിൽ റൊണാൾഡോ സീസണിലെ തന്റെ ആദ്യ ഗോൾ നേടി. മെസ്യൂട്ട് ഓസിൽ എടുത്ത കോർണർ കിക്കിൽ നിന്നും ഹെഡറിലൂടെയായിരുന്നു ഗോൾ. മത്സരത്തിൽ റയൽ 3-2ന് തോറ്റു. ആ സീസണിൽ റൗളിന്റ്റെ ജർമൻ ക്ലബ്ബായ ഷാൽക്കെയിലേക്കുള്ള കൂടുമാറ്റം മൂലം തൻ്റെ ഇഷ്ട്ടപെട്ട നമ്പർ 7 ജേഴ്‌സി ലഭിച്ചു. ആ സീസണിൽ റേസിംഗ് സാൻറ്റാൻഡറുമായി റൊണാൾഡോ ഒരു കളിയിൽ തന്നെ 4 ഗോളുകൾ നേടി. ആ സീസണിൽ തന്നെ അത്ലറ്റികോ ബിൽബാവോ, ലെവൻറ്റെ, വിയ്യാറയൽ, മലാഗ, ഗെറ്റാഫെ എന്നീ ടീമുകൾക്കെതിരെ ക്രിസ്റ്റ്യാനോ ഹാട്രിക് നേടി. അത് കൂടാതെ സെവിയ്യയിട്ടും 4 ഗോളുകൾ നേടാൻ അദ്ദേഹത്തിനായി. എന്നാൽ 40 ഗോളുകളുമായി ആ സീസണിലെ ഏറ്റവും അധികം ലാ ലിഗ ടോപ് സ്കോററായി പിച്ചിച്ചി ട്രോഫി നേടാനായെങ്കിലും റയൽ മാഡ്രിഡിന് ലീഗ് വിജയിക്കാനായില്ല. ആ സീസണിൽ 53 ഗോളുകളാണ് അദ്ദേഹം നേടിയത്. സ്പാനിഷ് ലീഗും ചാമ്പ്യൻസ് ലീഗും നഷ്ടപ്പെട്ടെങ്കിലും ആ സീസണിലെ കോപ്പ ഡെൽ റേ നേടാൻ റയലിനായി. ബാർസലോണയ്‌ക്കെതിരായ ഫൈനലിൽ 103-ആം മിനുട്ടിൽ ഒരു ബുള്ളറ്റ് ഹെഡ്ഡെറിലൂടെ റൊണാൾഡോ വിജയഗോൾ നേടി.
2011-12
ഈ സീസണിൽ ക്രിസ്റ്റ്യാനോ തൻ്റെ ആദ്യത്തെ സ്പാനിഷ് ലീഗ് നേടി. 46 ഗോളുകളുമായി അദ്ദേഹം തൻ്റെ തന്നെ റെക്കോർഡ് തിരുത്തി. റയൽ സരഗോസ, റയോ വയ്യക്കാനോ, മലാഗ, ഒസാസുന, സെവിയ്യ, ലെവൻറ്റെ, അത്ലറ്റികോ മാഡ്രിഡ് എന്നീ ടീമുകൾക്കെതിരെ ഹാട്രിക്ക് നേടാനും അദ്ദേഹത്തിനായി.റയൽ സോസിഡാഡുമായി ഉള്ള കളിയിൽ റയൽ മാഡ്രിഡിനായി തൻറ്റെ 100-ആം ഗോൾ നേടി റൊണാൾഡോ ആഘോഷിച്ചു. വെറും 92 കളികളിലായിരുന്നു ഈ നേട്ടം. റയലിന് വേണ്ടി ഏറ്റവും വേഗം 100 ഗോളുകൾ തികച്ച കളിക്കാരനെന്ന റെക്കോർഡും ഇതോടെ ക്രിസ്റ്റ്യാനോയുടെ പേരിലായി. ഒരൊറ്റ സീസണിൽ ബാക്കിയുള്ള 19 ടീമുകൾക്കുമെതിരെയും ഗോളടിച്ച ആദ്യ താരമെന്ന അത്യപൂർവ ബഹുമതിയും റൊണാൾഡോ നേടി. അതിൽ ബാർസലോണക്കെതിരെ അവരുടെ മൈതാനമായ ക്യാമ്പ് നൗവിൽ വെച്ച് നേടിയ ഗോൾ റയലിൻറ്റെ ലാ ലിഗ വിജയം ഉറപ്പാക്കി. ആ ഗോളടിച്ച ശേഷമുള്ള അദ്ദേഹത്തിന്റെ "കാൽമ, കാൽമ" (സമാദാനപ്പെടു,സമാദാനപ്പെടു) സെലിബ്രേഷൻ വളരെ പ്രശ്തമായി. പിന്നീട് ബാഴ്സയ്ക്കെതിരെ ഗോളടിക്കുമ്പോഴെല്ലാം റൊണാൾഡോ ഈ സെലിബ്രേഷനാണ് പൊതുവെ ഉപയോഗിക്കാറ്. 100 പോയൻറ്റുകളോടെ റയൽ ആ വർഷം ലാ ലീഗ നേടി. 100 പോയിൻറ്റുകൾ എന്നത് ഒരു സ്പാനിഷ് റെക്കോഡായിരുന്നു.എന്നാൽ ആ വർഷം ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ ബയേൺ മ്യൂണിച്ചുമായി 2 ഗോളുകൾ നേടിയെങ്കിലും റയൽ പെനാൽറ്റി ഷൂട്ടൗട്ടിൽ പുറത്തായി.
2012-13
പുതിയ സീസൺ റൊണാൾഡോ തുടങ്ങിയത് ബാഴ്സയ്ക്കെതിരെ സ്പാനിഷ് സൂപ്പർ കപ്പ് നേടിയാണ്. പിന്നീട് ലാ ലീഗയിൽ ക്യാമ്പ് നൗവിൽ വെച്ച് 2-2 സമനിലയിൽ ഗോൾ നേടി തുടർച്ചയായി 6 എൽ ക്ലാസിക്കോയിൽ ഗോൾ നേടുക എന്ന റെക്കോർഡ് ക്രിസ്റ്റ്യാനോ സ്വന്തമാക്കി. ഡച്ചു ക്ലബ്ബായ അയാക്സിനെതിരെ മൂന്ന് ഗോളുകൾ അടിച്ചു ക്രിസ്റ്റ്യാനോ മഡ്രിഡിനായി തൻ്റെ ആദ്യത്തെ ചാമ്പ്യൻസ് ലീഗ് ഹാട്രിക്ക് നേടി.
0 Comments